ഞാൻ ജനങ്ങളെ സേവിക്കുന്ന ഒരു സേവകനാണെന്നും അവരെ ഭരിക്കുന്ന ഭരണാധികാരിയല്ലെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കസേരയിൽ ആണ് ഞാൻ ഇരിക്കുന്നത്, എന്നാൽ ഒരു വിധ അധികാരമോ സ്ഥാനമാണങ്ങളോ ആസ്വദിക്കുന്ന ആളല്ല താനെന്ന് മോദി വ്യക്തമാക്കി ഏഷ്യാനെറ്റ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനോ തൻ്റെ പാർട്ടിയോ 2024-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും, അത് രാജ്യത്തെ ജനങ്ങൾ ആരംഭിച്ചതും മുന്നോട്ട് കൊണ്ടുപോകുന്നതുമായ ഒരു സംരംഭമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യയിൽ അസ്ഥിരമായ നിരവധി സർക്കാരുകൾക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരം സർക്കാരുകൾ രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിൻ്റെ വീക്ഷണം ഒന്നിനും കൊള്ളില്ല. എന്നിരുന്നാലും, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ഒരു സ്ഥിരതയുള്ള സർക്കാരിന് എന്തുചെയ്യാനാകുമെന്ന് ജനങ്ങൾ കണ്ടു. പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മോദിയല്ല, ഈ തെരഞ്ഞെടുപ്പുകൾ ജനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സംരംഭമല്ലാതെ മറ്റൊന്നുമല്ല, പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
നമുക്ക് ഇങ്ങനെ പറയാം . 2014 ലെ തിരഞ്ഞെടുപ്പ് പ്രതീക്ഷയുടെ തിരഞ്ഞെടുപ്പായിരിന്നു . ജനങ്ങൾ മാറ്റത്തിൻ്റെ പ്രതീക്ഷയിലാണ് വോട്ട് ചെയ്തത്, ഞാൻ അവർക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന പ്രതീക്ഷയിലാണ് ഞാൻ അധികാരമേറ്റത്. പക്ഷെ ഞാൻ ഇവിടെ വന്നത് ജനങ്ങളെ ഭരിക്കാനല്ല, മറിച്ച്
സേവിക്കാനാണ് . .ഒരു സാധാരണ പൗരൻ ചെയ്യുന്നതിലും കൂടുതൽ, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ഞാൻ കഠിനാധ്വാനം ചെയ്യാൻ ശ്രമിക്കുന്നു.
2014 ൽ ബി ജെ പി അധികാരത്തിൽ വന്നത് പ്രതീക്ഷയുടെ കാര്യമാണെങ്കിൽ, 2019 വിശ്വാസത്തിൻ്റെതായിരുന്നു. ജനങ്ങൾ എന്നോടൊപ്പമുണ്ടെന്ന വിശ്വാസത്തോടെ, ഞങ്ങൾ ശരിയായ ദിശയിലാണ് പോകുന്നതെന്ന് എനിക്ക് ബോധ്യമായി. എന്നാൽ 2024-ൽ രണ്ട് തവണ ജനങ്ങളെ സേവിച്ചതിൻ്റെ അനുഭവം ഉൾക്കൊണ്ട്, ഇത്തവണ ഞങ്ങൾ ജനങ്ങൾക്ക് നൽകുന്നത് ഉറപ്പാണ്. മോദിയുടെ ഉറപ്പ്. അദ്ദേഹം പറഞ്ഞു.
Discussion about this post