ടോക്കിയോ : രണ്ട് ജാപ്പനീസ് സൈനിക ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. ഏഴ് പേരെ കാണാതാവുകയും ചെയ്തു. സെൽഫ് ഡിഫൻസ് ഫോഴ്സിൽ (എംഎസ്ഡിഎഫ്) നിന്നുള്ള മിറ്റ്സുബിഷി എസ്എച്ച് -60 കെ ഹെലികോപ്റ്ററുകളാണ്് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
പസഫിക് സമുദ്രത്തിലെ ഇസു ദ്വീപുകളിൽ രാത്രികാല പരിശീലനത്തിനിടെയാണ് ഹെലികോപ്റ്ററുകൾ തകർന്നതെന്നാണ് വിവരം. അപകടത്തിനുള്ള കാരണം വ്യക്തമല്ല. അപകടത്തിൽപ്പെട്ട ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മറ്റ് ഏഴ്പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കടലിൽ തിരച്ചിലിനിടെ തകർന്ന ഹെലികോപ്റ്ററുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി.
അപകടത്തിന് 25 മിനിട്ട് മുൻപ് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ വിദേശ രാഷ്ട്രങ്ങളുടെ ഉൾപ്പെടെ മറ്റേതെങ്കിലും ഇടപെടലിന് സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ തെക്കന്‍ ഒകിനാവയിലെ മിയാക്കോ ദ്വീപില്‍ സൈനിക ഹെലികോപ്റ്റർ് തകര്‍ന്നു വീണിരുന്നു. എട്ടാം ഡിവിഷനിൽ നിന്നുള്ള ആർമി ജനറൽ ഉൾപ്പെടെ രണ്ട് പൈലറ്റുമാരും രണ്ട് മെക്കാനിക്കുകളും ആറ് ക്രൂ അംഗങ്ങളും യുഎച്ച് -60 ജെഎ വിമാനത്തിൽ ഉണ്ടായിരുന്നു. ആരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Discussion about this post