കോഴിക്കോട് : വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടിനാക്ക്മുക്ക് സ്വദേശി നകുൽ എന്ന 27 വയസ്സുകാരനാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നു മാസങ്ങൾക്കു മുൻപായിരുന്നു നകുൽ വിദേശത്തുനിന്നും നാട്ടിലെത്തിയിരുന്നത്.
നകുലിനെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം വീട്ടിൽ നകുൽ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നകുലിന്റെ പിതാവ്. മാതാവ് ഏതാനും വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post