Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലൗ ജിഹാദിനിരയായി കോൺഗ്രസ് നേതാവിന്റെ മകൾ കൊല്ലപ്പെട്ട സംഭവം; സിദ്ധരാമയ്യ സർക്കാരിനെതിരെ ജനരോഷം ആളിക്കത്തുന്നു

by Brave India Desk
Apr 22, 2024, 09:00 pm IST
in India
Share on FacebookTweetWhatsAppTelegram

ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലൗ ജിഹാദിനിരയായി ഹുബ്ലിയിലെ വിദ്യാർത്ഥിനി നേഹ ഹിരേമത് കൊല്ലപ്പെട്ട സംഭവം കർണാടകയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴി വെച്ചിരിക്കുകയാണ്. സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്ന ശേഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഏറ്റവും ഒടുവിൽ ഉണ്ടായ ദാരുണ സംഭവം.

മകൾ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ നേഹയുടെ അച്ഛനും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത് തന്നെ സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. കർണാടക പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് കോൺഗ്രസുകാരനായ നേഹയുടെ അച്ഛൻ ആരോപിക്കുന്നത്. മകളുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may like

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

കർണാടകയിലെ ഹുബ്ലിയിലെ ബി.വി.ബി. കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന നേഹ ഹിരേമതിനെ മുൻ സഹപാഠിയായ മുഹമ്മദ് ഫയാസ് ക്യാമ്പസിനകത്ത് വെച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ഈ ക്രൂരകൃത്യം ചെയ്യാൻ ഫയാസിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. കേസിൽ പ്രതിയെ രക്ഷപ്പെടുത്താൻ പോലീസും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാറും ശ്രമിക്കുന്നുവെന്നാണ് യുവതിയുടെ അച്ഛൻ പറയുന്നത്.

സംഭവവുമായി ബന്ധമുള്ള എട്ട് പേരുടെ പേരുകൾ നൽകിയിട്ടും ഒരാളെ പോലും പിടിക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് നേഹയുടെ അച്ഛൻ നിരഞ്ജൻ ആരോപിക്കുന്നത്. കർണാടക പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും അന്വേഷണം സിബിഐ ഏറ്റെടുത്താൽ മാത്രമെ തന്റെ മകൾക്ക് നീതി ലഭിക്കുകയുള്ളുവെന്നും കോൺഗ്രസ് കൗൺസിലർ കൂടിയായ നിരഞ്ജൻ പറയുന്നു.

മകൾക്ക് നേരെ നടന്നത് ലൗ ജിഹാദാണെന്ന് നിരഞ്ജൻ ഹിരേമത് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി പരമേശ്വരയും ഈ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്. നേഹയും ഫയാസും പ്രണയത്തിലായിരുന്നുവെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. പ്രതികൾ മുസ്ലീം വിഭാഗക്കാരായതിനാൽ കോൺഗ്രസ് സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

പ്രതിയായ ഫയാസിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിൽ കർണാടകയിൽ ഉടനീളം ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. മരിച്ച നേഹയുടെ അച്ഛനെ കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സന്ദർശിച്ചിരുന്നു. ന്യൂനപക്ഷ പ്രീണനം കാരണം കർണാടക സർക്കാർ ശരിയായ അന്വേഷണം നടത്താൻ പോലീസിനെ അനുവദിക്കുന്നില്ലെന്നാണ് നദ്ദ പറഞ്ഞത്. സിദ്ധരാമയ്യയുടെയും പരമേശ്വരയുടെയും പ്രസ്താവനകൾ ഈ സംശയം ജനിപ്പിക്കുന്നുവെന്നും ബിജെപി ദേശീയ അധ്യക്ഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂനപക്ഷ പ്രീണനം കാരണം സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കോൺഗ്രസ് നേതാവിന്റെ മകൾക്ക് പോലും നീതി ലഭിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. വരുന്ന വെള്ളിയാഴ്ചയാണ് കർണാടകയിൽ ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ്. സംഭവം നടന്ന ഹുബ്ലി മെയ് 3നാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നടന്ന സംഭവം സംസ്ഥാന സർക്കാരിനെയും കോൺഗ്രസിനെയും ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

നേഹ കൊലപാതക കേസിൽ പോലീസ് കാണിക്കുന്ന ഉദാസീന നിലപാടിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തി പുകയുന്നുണ്ട്. പ്രതികൾ ന്യൂനപക്ഷ വിഭാഗക്കാരാണെങ്കിൽ കടുത്ത നടപടി എടുക്കാൻ കോൺഗ്രസ് സർക്കാറിന് ഭയമാണെന്ന പ്രചാരണം കർണാടകയിൽ ശക്തമാണ്. പാർട്ടിയുടെ ഈ നിലപാട് കർണാടകയിൽ ഉടനീളം വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ക്ഷീണം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ഇത്തവണ ദേശീയ തലത്തിൽ പ്രകടനം മെച്ചപ്പെടുത്താൻ കോൺഗ്രസിന് കർണാടകയിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടേണ്ടത് അത്യാവശ്യമാണ്.

Tags: 'Karnataka Now'2024 Lok Sabha Election
Share1TweetSendShare

Latest stories from this section

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

Discussion about this post

Latest News

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

ചെന്നൈയിൽ വിപ്ലവം. ഋതുരാജിനെ മാറ്റി സഞ്ജു സാംസൺ ക്യാപ്റ്റനാകും; പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന് പുറത്തേക്ക് വഴി; അടുത്ത സീസണിലും ധോണി കളിച്ചേക്കും

ചെന്നൈയിൽ വിപ്ലവം. ഋതുരാജിനെ മാറ്റി സഞ്ജു സാംസൺ ക്യാപ്റ്റനാകും; പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന് പുറത്തേക്ക് വഴി; അടുത്ത സീസണിലും ധോണി കളിച്ചേക്കും

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

ചെപ്പോക്കിന്റെ ചരിത്രത്തിലാദ്യം; ഒരു പന്ത് പോലും നേരിടാതെ ധോണിയുടെ സീസൺ അവസാനിച്ചു; ചെന്നൈ ക്യാമ്പിൽ നിന്ന് വൻ വെളിപ്പെടുത്തൽ

ചെപ്പോക്കിന്റെ ചരിത്രത്തിലാദ്യം; ഒരു പന്ത് പോലും നേരിടാതെ ധോണിയുടെ സീസൺ അവസാനിച്ചു; ചെന്നൈ ക്യാമ്പിൽ നിന്ന് വൻ വെളിപ്പെടുത്തൽ

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies