കൊച്ചി; കേരളത്തിൽ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം, പ്രാദേശിക പാർട്ടിയുണ്ടാക്കി എൻഡിഎയിൽ ചേരാൻ ചർച്ച നടത്തിയെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മയുടെ വെളിപ്പെടുത്തൽ. പ്രാദേശിക പാർട്ടി രൂപീകരിച്ച് എൻ.ഡി.എയുമായി സഹകരിക്കാനായാണ് ചർച്ച നടന്നത്. 3 മാസം മുൻപ് വരെ ചർച്ച തുടർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് വേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അത്തരം ചർച്ചകൾ തുടരുമെന്നും നേരത്തെ കോൺഗ്രസുകാരനായിരുന്ന തനിക്ക് ഏത് സംസ്ഥാനത്തെ നേതാവുമായും ഫോണിൽ ബന്ധപെടാൻ കഴിയുമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു.
Discussion about this post