ജയ്പൂർ : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന് ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകൃത്യമായി മാറിയിരിക്കുന്നു. രാജസ്ഥാനിൽ കോൺഗ്രസ് ഹനുമാൻ ചാലിസ പാരായണവും രാമനവമി ആഘോഷങ്ങളും തടഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ടോങ്ക്-സവായ് മധോപൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോൺഗ്രസ് പാർട്ടിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് അവരവരുടെ വിശ്വാസം പിന്തുടരുന്നത് പോലും ബുദ്ധിമുട്ടാണ്. ജനങ്ങളുടെ സമ്പത്ത് തട്ടിയെടുത്ത് പ്രത്യേകം തിരഞ്ഞെടുത്ത ആളുകൾക്ക് വിതരണം ചെയ്യാനുള്ള ഗൂഢാലോചനയിലാണ് പാർട്ടി എന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. രണ്ട്-മൂന്ന് ദിവസം മുമ്പ് കോൺഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തെ താൻ തുറന്നുകാട്ടി. ഇത് കോൺഗ്രസിനെയും ഇൻഡി സഖ്യത്തെയും വളരെയധികം ചൊടിപ്പിച്ചു. അവർ എല്ലായിടത്തും ഇപ്പോൾ മോദിയെ അധിക്ഷേപിക്കുകയാണ് ‘- പ്രധാനമന്ത്രി പറഞ്ഞു
കോൺഗ്രസ് ഭരിച്ചിരുന്നെങ്കിൽ കശ്മീരിൽ നമ്മുടെ സൈന്യത്തിന് നേരെ ഇപ്പോഴും കല്ലേറുണ്ടാകുമായിരുന്നു. ബോംബ് സ്ഫോടനങ്ങൾ നടക്കുമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്താകുമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ മാറ്റങ്ങൾ നിങ്ങൾ തന്നെ കണ്ടതാണ്. അഴിമതിയില്ലാത്ത സർക്കാരിന് മാത്രമേ രാജ്യത്തെ സേവിക്കാനും രാജ്യത്തെ വികസനത്തിലേക്ക് കൊണ്ടുപോകാനും സാധിക്കുകയോള്ളു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post