ലക്നൗ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ മത്സരം കടുത്തതോടെ റായിബറേലിയിൽ രാഹുൽ ഗാന്ധി മത്സരിച്ചേക്കും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മോദി തരംഗത്തിലും ഒരു 165000 ൽ പരം വോട്ടുകൾക്ക് സോണിയ ഗാന്ധി മത്സരിച്ചു ജയിച്ച മണ്ഡലം ആണ് റായിബറേലി .ഇന്ത്യ മുന്നണി നിലവിൽ വന്നതോടെ എസ്പി അടക്കമുള്ള പാർട്ടി കളുടെ സ്വാധീനം കൂടി കണക്കിലെടുത്ത് ഭൂരിപക്ഷം വർദ്ധിപ്പിക്കുവാനും, യുപിയിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകൾ നേടുവാനും കഴിയും എന്നതാണ് റായ്ബറേലി തിരഞ്ഞെടുക്കാനുള്ള കാരണം .ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപിക്കെതിരെ കോൺഗ്രസിന്റെ ദേശീയ നേതാവ് മത്സരിക്കാതിരുന്നത് വയനാട്ടിൽ അടക്കം രാജ്യത്തും ചർച്ചയായിരുന്നു.
വയനാട്ടിലെ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കുവാനാണ് അടുത്ത മണ്ഡലം പ്രഖ്യാപിക്കാത്തത് എന്നതായിരുന്നു യുഡിഎഫ് നേതാക്കളുടെ വിശദീകരണം. എന്നാൽ വയനാട്ടിൽ ജയസാധ്യത ഉണ്ടായാലും റായിബറേലി യിലെ ജയത്തോടെ വയനാട് ഒഴിവാക്കാനാണ് സാധ്യത.
ലീഗിന്റെ മൂന്നാം സീറ്റ് എന്ന ആവശ്യം ഒഴിവാക്കുവാനാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കുന്നത് എന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഒരേ സമയം ലീഗിനെ സീറ്റ് നിഷേധിക്കുകയും, രണ്ടിടത്തെയും രാഹുൽ ഗാന്ധിയുടെ ജയം ഉറപ്പിക്കുകയും ചെയ്താൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് അവസരം ഉണ്ടാവുകയും ആ അവസരം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഉപയോഗിക്കാമെന്ന കണക്കുകൂട്ടലും രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വതിന് പിന്നിൽ എന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഇതിനിടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബിജെപിയിലേക്ക് പോയതും മുസ്ലിംലീഗിന്റെ കൊടിയുയർത്തിയില്ല എന്ന വിവാദവും രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പിനെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ, പരാജയഭീതി ഉള്ളതുകൊണ്ട് ആണ് റായിബറേലി പോലെ സുരക്ഷിതമണ്ഡലം തെരഞ്ഞെടുക്കുന്നതിന് കാരണം. ചുരുക്കത്തിൽ വിജയമാണെങ്കിലും പരാജയം ആണെങ്കിലും വയനാട് ഒഴിവാകും എന്നതാണ് വാസ്തവം.
Discussion about this post