കോട്ടയം: പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. പാലാ കുരിശു പള്ളിയിൽ ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. ബിഷപ്പുമായുള്ള കൂടിക്കാഴ്ച തീർത്തും വ്യക്തിപരം ആണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അരുവിത്തുറ കുരിശു പള്ളിയിൽ നേർച്ചയുടെ ഭാഗമായി എത്തിയതായിരുന്നു സുരേഷ് ഗോപി. ഇന്നലെ രാത്രിയോടെയായിരുന്നു അദ്ദേഹം പള്ളിയിൽ എത്തിയത്. ഇന്ന് രാവിലെ പാലാ കുരിശുപള്ളിയിലും അദ്ദേഹം ദർശനം നടത്തി. ഇതിന് ശേഷമായിരുന്നു ബിഷപ്പുമായുള്ള കൂടിക്കാഴ്ച. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉറപ്പായും വിജയിക്കുമെന്നും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള നിശബ്ദ പ്രചാരണം ആണ് ഇന്ന്. ജി സുകുമാരൻ നായർ, വെള്ളാപ്പള്ളി നടേശൻ, വരാപ്പുഴ ബിഷപ്പ് എന്നിവരുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Discussion about this post