കോലാപൂർ (മഹാരാഷ്ട്ര): രാഹുൽ ഗാന്ധിയുടെയും, മറ്റ് കോൺഗ്രസ് നേതാക്കളുടെയും വന്യമായ സ്വപ്നങ്ങളിൽ പോലും, 2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുന്നത് അവർ കാണുന്നില്ല. എന്നാൽ താത്വികം ആയെങ്കിലും അവർ അധികാരത്തിൽ വന്നാൽ, നടക്കാൻ പോകുന്ന ഒരു പരിഹാസ്യമായ അവസ്ഥയെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡി മുന്നണി അഥവാ അധികാരത്തിൽ വന്നാൽ തമ്മിൽ ഒരു കാര്യത്തിലും ഒരു ധാരണയും ഉണ്ടാകില്ലെന്നും, ഓരോ കൊല്ലം ഓരോ പ്രധാനമന്ത്രിയെ നിയമിക്കേണ്ടി വരുമെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നരേന്ദ്ര മോദി.
കോലാപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് ഇൻഡി സഖ്യത്തെ പ്രധാനമന്ത്രി നിശിതമായി പരിഹസിച്ചത്. രാജ്യവിരുദ്ധതയും, വെറുപ്പിന്റെ രാഷ്ട്രീയവും എന്ന രണ്ട് സെൽഫ് ഗോളുകളാണ് ഇൻഡി സഖ്യത്തിനുള്ളതെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.
ഒരു കൊല്ലം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല… പിന്നെ 5 വർഷം അധികാരത്തിൽ തുടർന്നാൽ 5 പ്രധാനമന്ത്രിമാർ. പ്രത്യേക രാജ്യം ആവശ്യപ്പെട്ട് കർണാടകയിലും തമിഴ്നാട്ടിലും കോൺഗ്രസ്-ഇന്ത്യ സഖ്യം പ്രസംഗം നടത്തുകയാണ്. ഛത്രപതി ശിവാജി മഹാരാജിൻ്റെ നാടിന് ഇത് എപ്പോഴെങ്കിലും അംഗീകരിക്കാൻ കഴിയുമോ?” അദ്ദേഹം ചോദിച്ചു.
Discussion about this post