കോഴിക്കോട്: ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ ജീവനക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. വലിയമങ്ങാട് സ്വദേശിനി ദേവി, വിവിധ ഭാഷാ തൊഴിലാളിയായ സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടിയിലെ അരങ്ങാടത്തുള്ള ഹോട്ടൽ സെവന്റീസിൽ ആണ് അപകടം ഉണ്ടായത്. ഭക്ഷണം ഉണ്ടാക്കുന്നതിനിടെ കുക്കർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരും മറ്റ് ജീവനക്കാരും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആയിരുന്നു ഇവരെ പ്രവേശിപ്പിച്ചത്.
ദേവിയുടെ പരിക്ക് സാരമുളളതാണ്. ദേവിയ്ക്ക് നെഞ്ചിലാണ് പരിക്കേറ്റിട്ടുള്ളത്. ഇതേ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ദേവിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post