ചെന്നൈ: മലയാളി ദമ്പതികൾ ചെന്നൈയിൽ കൊല്ലപ്പെട്ട നിലയിൽ. സിദ്ധ ഡോക്ടർ ആയ ശിവൻ (72) ഭാര്യയും വിരമിച്ച അദ്ധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. കഴുത്തറുത്ത നിലയിൽ ആയിരുന്നു മൃതദേഹങ്ങൾ.
ആവടിയിൽ ആണ് ഇവർ താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ഇവരുടെ മൃതദേഹങ്ങൾ സമീപവാസികൾ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.
മോഷണത്തിനിടെയാണ് കൊലപാതകം ഉണ്ടായത് എന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിൽ സിദ്ധ ക്ലിനിക് നടത്തിവരികയായിരുന്നു ശിവൻ. ഇവിടെ ചികിത്സയ്‌ക്കെന്ന പേരിൽ എത്തി കൃത്യം നടത്തിയത് ആയിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.
Discussion about this post