ഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സല്‍മാന്‍ഖാനും ഷാറൂഖ് ഖാനും എതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് ഡല്‍ഹി കോടതി . ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.ഫിബ്രവരി 12ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
സല്‍മാന്‍ ഖാനും ഷാറൂഖ് ഖാനും ടെലിവിഷന്‍ പരിപാടിക്കിടെ ഷൂസിട്ട് ക്ഷേത്രത്തില്‍ പ്രവേശിച്ചു എന്ന് കാണിച്ചു അഡ്വക്കേറ്റ് ഗൗരവ് ഗുലാത്തിയാണ് പരാതിപ്പെട്ടത്. ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിക്കിടയിലാണ് ഖാന്മാര്‍ കാളീ ക്ഷേത്രത്തില്‍ ഷൂസിട്ട് കയറിയതെന്നാണ് പരാതി.രൂപ് നഗര്‍ സ്റ്റേഷനിലാണ ഇതു സംബന്ധിച്ച പരാതി നല്‍കിയിക്കുന്നത്.ഇത് ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post