ചക്കരക്കല്‍: സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ശ്വാസം മുട്ടി മരിച്ച പള്ളിപ്പോയില്‍ കൊടിവളപ്പില്‍ സതിയുടേയും മകന് രതീഷ് കുമാറിന്റേയും കുടുംബത്തിന് പത്ത് ലക്ഷം രൂപയും രതീഷ് കുമാറിന്റെ ഭാര്യ രസ്നയ്ക്ക് ജോലിയും നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് .പള്ളിപ്പൊയിലില്‍ ഇവരുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വന്തം ജീവന് പോലും നോക്കാതെ സഹജീവിയെ രക്ഷിക്കാന്‍ ശ്രമിച്ച ഈ അമ്മയും മകനും മുനുഷ്യത്വത്തിന്റെ മഹാ മാതൃകയാണെന്നും കുമ്മനം പറഞ്ഞു.
ടെയ്ലര് തൊഴിലാളിയായ രതീഷിന്റെ വരുമാനമായിരുന്നു അവരുടെ കുടുംബത്തിന്റെ ഏക ആശ്രയം. അത് ഇല്ലാതായിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ ഇവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Discussion about this post