തൃശൂർ: ഗുരുവായൂർ മമ്മിയൂരിൽ ഫ്ളാറ്റിൽ സംഘത്തിന്റെ ആക്രമണം. ഫ്ളാറ്റ് കെയർടേക്കർ ഉൾപ്പെടെ ജീവനക്കാരായ മൂന്നു പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. മമ്മിയൂരിലെ സൗപർണ്ണിക ഫ്ളാറ്റിൽ ഇന്നലെ വൈകുന്നേരം 3.45 മണിയോടെയായിരുന്നു സംഭവം. ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഫ്ളാറ്റിൽ മുറിയെടുത്തതിന് ശേഷം ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതോടെ ഫ്ളാറ്റിന്റെ കെയർ ടേക്കർ ചാലിശ്ശേരി സ്വദേശി 40 വയസ്സുള്ള അനുമോദ്, ശുചീകരണ തൊഴിലാളി ബംഗാൾ സ്വദേശി 35 വയസ്സുള്ള മഹേഷ്, ഗുരുവായൂർ സ്വദേശി 37 വയസ്സുള്ള പ്രവീൺ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
Discussion about this post