ഡെറാഢൂൺ : കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ നാൻസി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാർഗ് ജാദിപാനി റോഡിൽ പാനി വാല ബാൻഡിന് സമീപമാണ് സംഭവം.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. മസ്സൂറി-ഡെറാഡൂൺ റോഡിൽ കാർനിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എസ്യുവിയാണ് അപകടത്തിൽപ്പെട്ടത്. ഐഎംഎസ് കോളേജിൽ പഠിക്കുന്ന നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും മുസ്സൂറിയിലേക്ക് വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ് എന്നും പോലീസ് പറഞ്ഞു.
Discussion about this post