ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ന് ദ്രൗപതി മുർമുവിന്റെ 66 -ാം ജന്മദിനമാണ്. ഭാരതീയ ജനതാ പാർട്ടിയുടെ ഉന്നത നേതാക്കളും ആശംസകൾ അറിയിച്ചു. എക്‌സിലൂടെയാണ് പ്രധാനമന്ത്രി രാഷ്ട്രപതി ദ്രൗപതി മുർമുവിന് ആശംസകൾ അറിയിച്ചത്.
‘രാഷ്ട്രപതിക്ക് പിറന്നാൾ ദിനത്തിൽ എല്ലാ ആശംസകളും നേരുന്നു. ആരോഗ്യവും ദീർ്ഘായുസും നല്കി ദൈവം അനുഗ്രഹിക്കട്ടെ. നമ്മുടെ രാജ്യത്തോടുള്ള അവരുടെ മാതൃകാപരമായ സേവനവും അർപ്പണബോധവും നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കുന്നു. ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സേവിക്കുന്നതിൽ ദ്രൗപതി മുർമുവിന്റെ വിവേകവും ഊന്നലും ശക്തമായ വഴികാട്ടിയാണ് . ദ്രൗപതി മുർമുവിന്റെ ജീവിതയാത്ര കോടിക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്’. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവിന് പിറന്നാൾ ആശംസകൾ അറിയിച്ചു. രാജ്യത്തിന്റെ വികസനത്തിനും സമൂഹത്തിലെ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ഉന്നമനത്തിനും വേണ്ടിയുള്ള അവരുടെ സമർപ്പണം എല്ലാവർക്കും പ്രചോദനമാണ്. ആരോഗ്യവും ദീർ്ഘായുസും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു.
Discussion about this post