ശ്രീനഗർ: രണ്ട് ദിവസത്തെ സന്ദർനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെത്തും. നാളെ ശ്രീനഗറിൽ നടക്കുന്ന പത്താമത് അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1500 കോടിയുടെ 84 വികസനപദ്ധതികൾക്കും അദ്ദേഹം തുടക്കമിടും.
റോഡ്, ജലവിതരണം, ഉന്നതവിദ്യഭ്യാസ രംഗത്തെ അടിസ്ഥാന വികസനം എന്നീ വികസന പദ്ധതികൾക്കാണ് പ്രധാനമായും പ്രധാനമന്ത്രി തുടക്കം കുറിയ്ക്കുക. ഇത് കൂടാതെ, ചെനാനി – പത്‌നി ടോപ്- നഷ്രി വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ, വ്യാവസായിക മേഖലകളിലെ വികസനം, ആറ് ഗവൺമെന്റ് കോളേജുകളുടെ നിറമാണം എന്നീ പദ്ധതികൾക്കും മോദി തറക്കല്ലിടും.
സമീപ ദിവസങ്ങളിലെ പ്രദേശത്തെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ജമ്മുകശ്മീർ സന്ദർശനം. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ജമ്മുകശ്മീരിൽ കർശന സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി.
Discussion about this post