ന്യൂഡൽഹി :മുൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ അന്തരിച്ചു. വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണാണ് മരണപ്പെട്ടത്. രാവിലെയാണ് സംഭവം.
ബംഗളൂരുവിലെ കോത്തനൂരിൽ ഉള്ള ഫ്‌ളാറ്റിലെ നാലാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ജോൺസൺ താഴേക്ക് വീഴുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ കുറച്ചു കാലമായി ഡേവിഡ് ജോൺസനെ വിഷാദരോഗം അടക്കമുള്ള അസുഖങ്ങൾ അലട്ടിയിരുന്നു എന്ന് കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.
രഞ്ജി ക്രിക്കറ്റിൽ കർണാടകയുടെ താരമായ ജോൺസൺ കേരളത്തിനെതിരെ പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. ഫാസ്റ്റ് ബൗളറായ ഡേവിഡ് ജോൺസൺ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരായണ് അരങ്ങേറ്റം കുറിച്ചത്. പരിക്കേറ്റ ജവഗൽ ശ്രീനാഥിന് പകരമായാണ് അന്ന് ജോൺസൺ ഇന്ത്യൻ ടീമിൽ എത്തിയത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കോച്ചിംഗിലും ജോൺസൺ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.
Discussion about this post