ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചെന്റിന്റെയും വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചാവിഷയം. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ഓരോ ചടങ്ങുകളും ഏറെ ആകാംഷയോടെയാണ് ഓരോരുത്തരും നോക്കുന്നത്. വിവാഹത്തിന്റെ പ്രീവെഡ്ഡിംഗ് ആഘോഷങ്ങഹ അതിഗംഭീരമായി നടന്നുകൊണ്ടിരിക്കുകയാണ്.
രാധിക മെർച്ചന്റ് തന്നെയാണ് ഓരോ ചടങ്ങിലും ഏവരുടെയും ശ്രദ്ധാകേന്ദ്രം. ആഡംബരത്തിന്റെ മറുവാക്കു തന്നെയായി മാറിയിരിക്കുന്നു ഈ ചടങ്ങുകളിലുടനീളം അംബാനികുടംബത്തിലെ ഭാവി മരുമകൾ.
പ്രീവെഡ്ഡിംഗ് ആഘോഷത്തിന്റെ ആദ്യ ദിവസം നീല നിറത്തിലുള്ള ഔട്ട്ഫിറ്റായിരുന്നു രാധികയുടേത്. അതിന് ഇണങ്ങുന്ന അതിമനോഹരമായ നെക്ലേസ് ആയിരുന്നു രാധിക ധരിച്ചിരുന്നത്. ലോറെയ്ൻ ഷ്വാർട്‌സ് രൂപകൽപ്പന ചെയ്ത വജ്രങ്ങളാൽ ചുറ്റപ്പെട്ട ഈ നീല ഓപ്പൽ നെക്ലേസിന് പ്രത്യേകതകളേറെയാണ്. രാധികയുടെ ബർത്ത്‌ഡേ സ്‌റ്റോൺ ആണ് ബ്ലൂ ഓപ്പൽ. വജ്രങ്ങൾ പ്രതിനിധീകരിക്കുന്നത് അനന്തിനെയാണ്. അനന്തിന്റെയും രാധികയുടെയും ഐക്യത്തിന്റെ പ്രതീകമായാണ് ഈ നെക്ലേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാധിക ധരിച്ച അനന്ത് നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത ഗൗൺ ഏറെ ശ്രദ്ധ നേടിയിരുന്നു. 22-ാം വയസിൽ അനന്ത് നൽകിയ പ്രണയലേഖണനമാണ് ഇതെന്ന് പാർട്ടിയിൽ രാധിക പറഞ്ഞിരുന്നു. ജൂലൈ 12നാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അനന്തിന്റെയും രാധികയുടെയും വിവാഹം. 12ന് ശുഭ് വിവാഹം, 13ന് ശുഭ് ആശിർവാദ്, 14ന് മംഗള ഉത്സവം എന്നിങ്ങനെയാണ് ചടങ്ങുകൾ.
Discussion about this post