തിരുവനന്തപുരം : മാനന്തവാടി എംഎൽഎ ഒ. ആർ കേളു മന്ത്രിയാകും. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നൽകുക. കെ ആർ രാധകൃഷ്ണൻ എംപിയായതിനെ തുടർന്ന് മന്ത്രി സ്ഥാനം രാജി വച്ചിരുന്നു. ഈ സീറ്റ് ഒഴിവിലേക്കാണ് ഒ ആർ കേളു മന്ത്രിയാകുന്നത്. മൂന്ന് ദിവസം നീട്ടു നിന്ന സിപിഎം സമിതി യോഗത്തിലാണ് തീരുമാനം. കേരള മന്ത്രി സഭയിൽ ചെറിയ മാറ്റങ്ങളും ഉണ്ടാവും. വി എൻ വാസവന് ദേവസ്വം വകുപ്പിൻറെ ചുമതല നൽകും. പാർലമെൻററി കാര്യ വകുപ്പ് എം ബി രാജേഷിന് നൽകും.
പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നത്. ഈ വകുപ്പികളിലേക്കാണ് ഒ ആർ കേളു വി എൻ വാസവൻ എം ബി രാജേഷ് എന്നിവർക്ക് കൈമാറുന്നത്. ആലത്തൂരിൽ നിന്നാണ് കെ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ വിജയിച്ച സിപിഎമ്മിന്റെ ഏക കനൽതരിയായിരുന്നു കെ രാധാകൃഷ്ണൻ.
ചരിത്രപരമായ ഉത്തരവിറക്കിക്കൊണ്ടായിരുന്നു കെ രാധാകൃഷ്ണന്റെ പടിയിറക്കം. പട്ടികവിഭാഗക്കാർ ഒന്നിച്ച് താമസിക്കുന്ന പ്രദേശങ്ങളെ കോളനി എന്ന് വിളിക്കുന്ന രീതി മാറ്റിക്കൊണ്ടായിരുന്നു അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. കോളനി എന്ന് അറിയപ്പെടുന്നത് പ്രദേശത്ത് താമസിക്കുന്നവരിൽ അപകർഷതാ ബോധവും അവമതിപ്പും ഉണ്ടാക്കുന്നതിനാലാണ് ഈ സുപ്രധാന തീരുമാനം













Discussion about this post