തിരുവനന്തപുരം : ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ചപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടത് മുന്നണിക്ക് പ്രതീക്ഷിച്ച വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടാനായില്ല. ഇടതുപക്ഷം കനത്ത തോൽവിയാണ് നേരിട്ടത് എന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകൾ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫിനും മുസ്ലിം ലീഗിനുമൊപ്പം മുന്നണിയെപ്പോലെ പ്രവർത്തിച്ചത് എൽഡിഎഫിനു തിരിച്ചടിയായെന്ന് എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പെൻഷൻ അടക്കമുള്ള ആനുകൂല്യം കൃത്യതയോടെ നൽകാൻ ജനങ്ങൾക്ക് നൽകാൻ കഴിയാത്തത് ഉൾപ്പെടെയുള്ള കാരണങ്ങൾ തോൽവിക്ക്് കാരണമായി എന്നാണ് സിപിഎംന്റെ വിലയിരുത്തൽ. അതേസമയം ജനങ്ങളിൽ ഉണ്ടായ തെറ്റിദ്ധാരണങ്ങൾ മാറ്റാൻ പാർട്ടി വരും ദിവസങ്ങളിൽ പ്രവർത്തിക്കും. ജനങ്ങളുടെ മനസ് മനസിലാക്കി പ്രവർത്തനം കാര്യക്ഷമമാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകർക്കാൻ ശ്രമം ഉണ്ടായിരുന്നു. പിണറായിയേയും കുടുംബത്തെയും ടാർഗറ്റ് ചെയ്തുകൊണ്ടായിരുന്നു ആക്രമണം. അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു. വലത് മാദ്ധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി. എന്തിനാണ് മുൻഗണന നൽകേണ്ടതെന്നടക്കം ഇനി പരിശോധിക്കും. പാർട്ടിക്കുണ്ടായ തിരിച്ചടി അടിമുതൽ തല വരെ പരിശോധിക്കും. പാർട്ടിക്ക് ഉണ്ടായ തിരിച്ചടി പരിശോധിക്കാനാണ് സിപിഎം തീരുമാനം.
Discussion about this post