സൗന്ദര്യ സംരക്ഷണത്തിന് ലക്ഷങ്ങൾ പോലും മുടക്കാൻ മടയില്ലാത്തവരാണ് നാം. നാം കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധ പുലർത്തിയാൽ നമ്മുടെ ചർമ്മവും സുന്ദരമാവും. മത്സവും ഇതുപോലുള്ള കടല്‍ വിഭവങ്ങളും വളരെ പ്രധാനം തന്നെ. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളാജന്‍ എന്ന വസ്തു ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. ഇത് നല്ല ചര്‍മത്തിന് വളരെ പ്രധാനമാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിക്കാനും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നതു തടയാനും ഇത് സഹായിക്കും.
ചര്‍മത്തിലുണ്ടാകാന്‍ സാധ്യതയുള്ള കുത്തുകളും പാടുകളും ഒഴിവാക്കാനും കടല്‍ വിഭവങ്ങള്‍ നല്ലതു തന്നെ. ശരീരത്തില്‍ കൂടുതല്‍ വിയര്‍പ്പുല്‍പാദിപ്പിക്കപ്പെടുന്നത് ചര്‍മസുഷിരങ്ങള്‍ അടഞ്ഞുപോകാനും ചര്‍മം വൃത്തികേടാകാനും ഇട വരുത്തും. വിയര്‍പ്പും എണ്ണയും ഉല്‍പാദിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം സാവധാനത്തിലാക്കാന്‍ കടല്‍ വിഭവങ്ങള്‍ക്കു കഴിയും.
ചര്‍മത്തിലെ പിഎച്ച് കൃത്യമായ തോതില്‍ നില നിര്‍ത്താനും കടല്‍ വിഭവങ്ങള്‍ നല്ലതു ത്‌ന്നെ. മുടിയുടെ ആരോഗ്യത്തിനും കടല്‍ വിഭവങ്ങള്‍ വളരെ നല്ലതു തന്നെ. ഇത് മുടിയ്ക്കു തിളക്കം നല്‍കുക മാത്രമല്ല, മുടി പെട്ടെന്നു പൊട്ടിപ്പോകുന്നതും വരണ്ടുപോകുന്നതും തടയുകയും ചെയ്യും. ദിവസവുമില്ലെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും മീനോ കക്കയിറച്ചി പോലുള്ളവയോ കഴിച്ചു നോക്കൂ. ചര്‍മത്തില്‍ പുരട്ടുന്ന ക്രീമുകളുടെ അളവു കുറയ്ക്കാന്‍ സാധിയ്ക്കും.
Discussion about this post