കൊച്ചി; ആടുവജീവിതം സിനിമയുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി സംവിധായകൻ ബ്ലെസി. ആടുജീവിതം’ സിനിമ ഒമാനിൽ ഷൂട്ട് ചെയ്യാൻ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താൽപര്യം കൊണ്ടെന്ന് ബ്ലെസി ആരോപിച്ചു.
സിനിമയുടെ ഒരു ഭാഗം ഒമാനിൽ ചിത്രീകരിക്കാനിരുന്നതാണെന്നും എന്നാൽ അത് ചിലർ മുൻകൈയ്യെടുത്ത് തടഞ്ഞെന്നും ബ്ലെസി പറഞ്ഞു. ചിത്രം പ്രദർശിപ്പിക്കാതിരിക്കാനും ഇവർ ശ്രമിച്ചെന്നും ബ്ലെസി വെളിപ്പെടുത്തി.
. ‘സിനിമ പ്രദർശനത്തിന് അനുമതി തടയാനുള്ള കാരണമായി പറഞ്ഞത് സിനിമയ്ക്ക് ആധാരമായ പുസ്തകം നിരോധിച്ചതുകൊണ്ടാണെന്നാണ്. സൗദിയും കുവൈത്തും മാറ്റി നിർത്തിയാൽ മറ്റെല്ലാ ജിസിസി രാജ്യങ്ങളിലും ആടുജീവിതം പ്രദർശിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അവിടെയും സിനിമ ഉടൻ റിലീസ് ചെയ്യും,’ ബ്ലെസി പറഞ്ഞു.
Discussion about this post