ന്യൂഡഹി; ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. ഇന്ത്യയുടെ എല്ലാ മുക്കുംമൂലയിലും തിരഞ്ഞെടുപ്പാണ് ചർച്ചാ വിഷയം. പാർട്ടികളുടെ പ്രവർത്തന ശെെലി മുതൽ നേതാക്കളുടെ വസ്ത്രധാരണം വരെ ചർച്ചയാവാറുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ചർച്ചാ വിഷയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേഷം. തനി ഗുജറാത്തി സ്റ്റെെലിൽ വേഷം ധരിച്ചെത്തുന്ന പ്രധാനമന്ത്രി ഓരോ നാട്ടിൽ എത്തുമ്പോൾ അവിടുത്തെ സംസ്കാരത്തിന് അനുയോജ്യമായ വസ്ത്രം ധരിച്ച് അവരിലൊരാളാവാൻ ശ്രമിക്കാറുണ്ട്. അദ്ദേഹത്തിൻ്റെ ലാളിത്യം നിറഞ്ഞ എന്നാൽ ഇന്ത്യയുടെ പ്രൌഢി നിറഞ്ഞ വസ്ത്രധാരണം അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പലും ചർച്ചയാക്കാറുണ്ട്.
ഇപ്പോഴിതാ തൻ്റെ വസ്ത്രധാരണശെെലിയെ കുറിച്ച് കോൺഗ്രസ് നേതാവും നെഹ്രു കുടുംബത്തിലെ ഇളമുറക്കാരനുമായ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമ്പത്തിമൂന്നുകാരനായ രാഹുൽ ഗാന്ധിയോട് ഖാർഗെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ചർച്ചയ്ക്കുള്ള മൂല കാരണം.
എന്തുകൊണ്ട് എപ്പോഴും വെള്ള ടീ ഷർട്ട് ധരിക്കുന്നുവെന്നായിരുന്നു നേതാക്കളുടെ ചോദ്യം. ഇതിന് രസകരമായ മറുപടിയാണ് രാഹുൽ നൽകിയത്. ‘വെള്ള എന്നത് സുതാര്യതയും ലാളിത്യവുമാണ് സൂചിപ്പിക്കുന്നത്. പിന്നെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഞാൻ അത്ര ശ്രദ്ധിക്കാറില്ല. ലാളിത്യാമാണ് ഞാൻ ഇഷ്ടപ്പെടുന്നതെന്നായിരുന്നു മറുപടി.
Discussion about this post