ശ്രീനഗർ; ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ച് സെക്ടറിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പരിശോധന തുടരുന്നതിനിടെയാണ് ഏറ്റുമുട്ടൽ.
തെക്കൻ കശ്മീരിലെ കുൽഗാമിലെ റെഡ്വാനി പയീൻ മേഖലയിൽ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട് കശ്മീർ സോൺ പോലീസ് അറിയിച്ചു. ഇവിടെ ഏറ്റമുട്ടുന്നത് പൂഞ്ചിൽ ഭീകരാക്രമണം നടത്തിയവരാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
Discussion about this post