പനജി: ഗോവ നിയമസഭയിലേക്ക് നടന്ന ഉപതരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ജയം. പനജി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സിദ്ധാര്‍ത്ഥ കുങ്കോളിക്കറാണ് വിജയിച്ചത്. 5368 വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജെപിയ്ക്ക് ഇവിടെ ലഭിച്ചത്.
തന്നെ തെരഞ്ഞെടുത്ത ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് കടമയാണെന്നും ആ വലിയ ഉത്തരവാദിത്തം താന്‍ നിറവേറ്റുമെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം സിദ്ധാര്‍ത്ഥ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
1994 മുതല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായി സ്ഥാനം ലഭിച്ചതിനെ തുടര്‍ന്ന്, രാജി വച്ചതോടെയാണ് ഇവിടെ ഒഴിവ് വന്നത്. ഫെബ്രുവരി 13നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പശ്ചിമബംഗാളില്‍ ബോന്ഗോണ് ലോകസഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി, തൃണമൂല്‍ കോണ്‍ഗ്രസാണ് ഇവിടെ വിജയിച്ചത്. കൃഷ്ണഗിരി നിയമസഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും തൃണമൂല്‍ വിജയകൊടി പാറിച്ചു. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ് ഇവിടെയും തൊട്ടുപിറകില്‍. സിപിഎം സ്ഥാനാര്‍ത്ഥികള്‍ രണ്ടിടത്തും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Discussion about this post