ബോളിവുഡ് നടിയും മോഡലുമായ ഖുഷി മുഖർജി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സൂര്യകുമാർ യാദവിനെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തി രംഗത്ത് വന്നിരിക്കുകയാണ്. സൂര്യകുമാർ യാദവ് ഒരു സമയത്ത് തനിക്ക് നിരന്തരം മെസ്സേജുകൾ അയച്ചിരുന്നുവെന്നും എന്നാൽ തനിക്ക് അത്തരം ബന്ധങ്ങളോട് താല്പര്യമില്ലെന്നുമാണ് താരം അവകാശപ്പെട്ടത്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ പ്രണയബന്ധങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ഖുഷി സൂര്യകുമാറിന്റെ പേര് പരാമർശിച്ചത്. അവരുടെ വാക്കുകൾ ഇങ്ങനെ:
“നിരവധി ക്രിക്കറ്റ് താരങ്ങൾ എനിക്ക് പിന്നാലെ ഉണ്ടായിരുന്നു. സൂര്യകുമാർ യാദവ് എനിക്ക് ഒരുപാട് മെസ്സേജുകൾ അയക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ തമ്മിൽ സംസാരമില്ല.” – ഖുഷി പറഞ്ഞു.
താൻ ഒരാളുമായും തന്റെ പേര് ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, അത്തരം ബന്ധങ്ങളോട് തനിക്ക് താല്പര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഇത് എപ്പോൾ നടന്ന സംഭവം ആണെന്ന് ഒന്നും താരം ഇതിൽ വെളിപ്പെടുത്തിയിട്ടില്ല. തമിഴ് ചിത്രമായ ‘അഞ്ചൽ തുറൈ’ (2013) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഖുഷി, പിന്നീട് തെലുങ്ക്, ഹിന്ദി സിനിമകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ ബോൾഡ് ആയ ഫാഷൻ സ്റ്റൈലിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും താരം പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
ഈ വെളിപ്പെടുത്തലുകളോട് സൂര്യകുമാർ യാദവ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.













Discussion about this post