ന്യൂഡൽഹി: കള്ളവോട്ട് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ബുർഖ ധരിച്ച സ്ത്രീ വോട്ടർമാരെയും കൃത്യമായി പരിശോധിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ഡൽഹി ഘടകം അഭ്യർത്ഥിച്ചതിനെ കുറ്റപ്പെടുത്തി പിന്നാലെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ബി.ജെ.പി. മുസ്ലീം സ്ത്രീകളെ ലക്ഷ്യമിടാൻ ആഗ്രഹിക്കുന്നു, വോട്ടിംഗ് പ്രക്രിയയിൽ അവർക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് ഒവൈസിയുടെ ആരോപണം.
.കഴിഞ്ഞ ദിവസം കള്ളവോട്ട് ചെയ്തതിന് അറസ്റ്റിലായ സ്ത്രീകളെ സ്‌റ്റേഷൻ ആക്രമിച്ച് മോചിപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്തിരിരുന്നു. ബിഹാറിലെ ധാർഭംഗയിൽ ആയിരുന്നു സംഭവം. പിന്നാലെ സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 154 പേർക്കെതിരെ പോലീസ് കേസ് എടുത്തു.
തിങ്കളാഴ്ച നടന്ന അഞ്ചാംഘട്ട തിരഞ്ഞെടുപ്പിൽ ആയിരുന്നു സ്ത്രീകൾ കള്ളവോട്ട് ചെയ്തത്. ബുർഖ ധരിച്ച് എത്തി മറ്റ് മുസ്ലീം സ്ത്രീകളുടെ പേരിൽ വോട്ട് ചെയ്യുകയായിരുന്നു. സംശയം തോന്നി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളവോട്ട് നടന്നതായി വ്യക്തമായത്. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന പോലീസ് എത്തി മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു
Discussion about this post