ചെന്നൈ: തീവണ്ടിയിൽ മലയാളി യുവതി്ക്ക് നേരെ ആക്രമണം. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി. തമിഴ്നാട് സ്വദേശിയായ വയോധികനായിരുന്നു യുവതിയെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം കൊല്ലം എക്സ്പ്രസ് തീവണ്ടിയിൽ ആയിരുന്നു സംഭവം. മൊബൈൽ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയും വൃദ്ധനും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെ യുവതിയെ ഇയാൾ കയ്യിൽ കയറി പിടിക്കുകയും അടിയ്ക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ തീവണ്ടി തിരുച്ചിറപ്പള്ളി സ്റ്റേഷൻ എത്തി. ഇതോടെ അയാൾ ഇറങ്ങി ഓടുകയായിരുന്നു.
അതേസമയം പരാതി നൽകാൻ പോയപ്പോൾ പോലീസും മോശമായി പെരുമാറിയെന്ന് യുവതി പറഞ്ഞു. സഹകരിക്കാതിരുന്ന പോലീസ് രാത്രി യാത്ര ഒഴിവാക്കണം എന്നും നിർദ്ദേശിച്ചതായും യുവതി വ്യക്തമാക്കി. കംപാർട്മെന്റിൽ പോലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. ടി ടി ഇ യും സഹായത്തിനു വന്നില്ലെന്നും യുവതി ആരോപിച്ചു. വില്ലുപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു കൊല്ലം സ്വദേശിനിയായ യുവതി.
Discussion about this post