ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ നരേന്ദ്ര മോദിയെപ്പോലെ ഊർജ്ജസ്വലനായ ഒരു പ്രധാനമന്ത്രിയെ നമുക്കാർക്കും കാണാൻ കഴിയില്ല. ആധുനിക കാലത്ത് കർമ്മയോഗി എന്ന വാക്ക് ഉപയോഗിച്ചു കൊണ്ട് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ അക്ഷരാർത്ഥത്തിൽ അത് മോദിയെ കുറിച്ചായിരിക്കും. പ്രധാനമന്ത്രിയുടെ ഇലക്ഷൻ ക്യാമ്പയിൻ പരിശോധിക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ ഇത് മനസ്സിലാവുകയും ചെയ്യും.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള റാലികളും റോഡ്‌ഷോകളും ഉൾപ്പെടെ 200-ലധികം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണ് പ്രധാനമന്ത്രി 75 ദിവസം കൊണ്ട് നടത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴ് ഘട്ടങ്ങളിലായി വിവിധ മണ്ഡലങ്ങളിൽ മോദി റാലികൾ നടത്തി. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഒഡീഷ എന്നിവ ഉൾപ്പെടുന്ന പ്രധാന സംസ്ഥാനങ്ങളിൽ അദ്ദേഹം റോഡ്ഷോകളും റാലികളും നടത്തിയിട്ടുണ്ട്.
ഇത്തവണ പ്രധാനമന്ത്രി മോദി വിവിധ മാദ്ധ്യമ സ്ഥാപനങ്ങൾക്ക് റെക്കോർഡ് എണ്ണം അഭിമുഖങ്ങൾ നൽകുകയും കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു.
75 ദിവസത്തെ കഠിനമായ പ്രചാരണങ്ങൾക്ക് ശേഷം അദ്ദേഹം ഇന്ന് ഒരു ദിവസത്തെ ധ്യാനത്തിനായി കന്യാകുമാരിയിൽ എത്തിയിരിക്കുകയാണ്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം ഇത്തരത്തിൽ ആത്മീയമായ യാത്രകൾ നടത്തുന്നത് പ്രധാനമന്ത്രിയുടെ ഒരു ശീലമാണ്.
2014ൽ അദ്ദേഹം ശിവജിയുടെ പ്രതാപ് ഗഡ് സന്ദർശിച്ചപ്പോൾ 2019 ൽ അത് കേദാർനാഥ് ആയിരിന്നു. എന്നാൽ ഇത്തവണ അദ്ദേഹം കന്യാകുമാരി സന്ദർശിക്കുമ്പോൾ അതിന് വലിയ മാനങ്ങളാണ് കൽപ്പിക്കപ്പെടുന്നത്.
ഇത് ഇന്ത്യയുടെ തെക്കേ അറ്റമാണ്. കൂടാതെ, ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തീരപ്രദേശങ്ങൾ സംഗമിക്കുന്ന സ്ഥലമാണിത്. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവയുടെ സംഗമസ്ഥാനം കൂടിയാണിത്. കന്യാകുമാരിയിൽ പോയി ധ്യാനിക്കുന്നതിലൂടെ ദേശീയ ഐക്യത്തിൻ്റെ സൂചനയാണ് പ്രധാനമന്ത്രി മോദി നൽകുന്നത്.
Discussion about this post