പോലീസുകാരന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് പ്രതി. കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയ അജു (20) ആണ് അക്രമി. ആറന്മുള പോലീസ് സ്റ്റേഷനിലെ സിപിഒ ആകേഷ് (26) നെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്.
കൈവിലങ്ങ് കൊണ്ട് തലയ്ക്ക് അടിച്ചാണ് പോലീസുകാരനെ പരിക്കേൽപ്പിച്ചത്. ആക്രമാസക്തനായ പ്രതിയെയും പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ അർജുനെയും മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകും വഴിയാണ് ആക്രമണം.
ജീപ്പിൽ ഡ്രൈവർ സീറ്റിനു പിന്നിലിരുന്ന ആകേഷിനെ അജു ധരിച്ചിരുന്ന കൈവിലങ്ങ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.. സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന പത്തനംതിട്ട റവന്യൂ ജില്ലാകലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിന് സ്കൂൾ പ്രിൻസിപ്പലിന്റെ പരാതി അജുവിനെ കസ്റ്റഡിയിലെടുത്തത്.










Discussion about this post