പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന പ്രചരണങ്ങളിൽ പ്രതികരിച്ച് പാക് മുൻമന്ത്രി ഫവാദ് ചൗധരി. വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ അഫ്ഗാനിസ്താനാണെന്നും പാകിസ്താനോടുള്ള പ്രതികാര നടപടിയെന്നോണമാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്നും ഫവാദ് ആരോപിച്ചു.
ഈ വർഷം ആദ്യം അഫ്ഗാൻ താലിബാൻ തലവൻ മുല്ല ഹൈബത്തുള്ള കൊല്ലപ്പെട്ടതായി പാകിസ്താൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുള്ള പകരം വീട്ടലായിരുന്നു അഫ്ഗാൻ്റെ നടപടിയെന്നാണ് ഫവാദിന്റെ അവകാശവാദം. നവംബർ അവസാന വാരമാണ് അഫ്ഗാനിസ്താനിൽ നിന്നുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകൾ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഇമ്രാൻ കൊല്ലപ്പെട്ടുവെന്ന് വാർത്തകൾ നൽകിയത്. പാകിസ്താൻ സൈനിക മേധാവി അസിം മുനീർ ഗൂഢാലോചന നടത്തിയതായും ഇക്കൂട്ടർ ആരോപിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി ഇമ്രാൻ ഖാനെ കാണണമെന്ന സഹോദരിമാരുടെ ആവശ്യം പാകിസ്താൻ അധികൃതർ അനുവദിക്കാത്തതോടെയാണ് ഇമ്രാൻ മരിച്ചുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായത്












Discussion about this post