കളമശ്ശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റിയുണ്ടായ അപകടം. ഇതേ തുടർന്ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളുംമണിക്കൂറുകളോളം വൈകി ഓടുകയാണ്. കളമശ്ശേരിയില്‍ നിലവില്‍ ഒരു ട്രാക്കിലൂടെ മാത്രമാണ്ട്രെയിനുകള്‍ കടത്തിവിടുന്നത്.
ഇന്ന് വൈകീട്ടോടെയാണ് കളമശ്ശേരിയില്‍ ചരക്കുട്രെയിന്‍ പാളംതെറ്റി വൈദ്യുതിപോസ്റ്റിലിടിച്ചത്. പൂർത്തിയാക്കുന്നതയാണ് റിപ്പോർട്ടുകൾ. കളമശ്ശേരി എഫ് എ സി ടിയില്‍ നിന്നും വളം കയറ്റിവരുകയായിരുന്ന ചരക്ക് തീവണ്ടിയാണ് പാളം തെറ്റിയത്. ഷണ്ടിങ്ങിനിടെയായിരുന്നു അപകടം.റെയിൽപാളം അവസാനിക്കുന്ന ഭാഗത്തുള്ള ബാരിക്കേഡും ഇടിച്ചു മുന്നോട്ടു പോയി വൈദ്യുതപോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗതാഗതം പുനരാംരംഭിക്കാനുള്ള നടപടികൾ നടക്കുകയാണെന്ന് റെയിൽവേ അറിയിച്ചു.
എറണാകുളം-ബെംഗളൂരു വന്ദേഭാരത്( രണ്ടുമണിക്കൂറോളം)
മംഗളൂരൂ-തിരുവനന്തപുരം സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ്( ഒരുമണിക്കൂറും 25 മിനിറ്റും)
കന്യാകുമാരി- പൂണെ എക്‌സ്പ്രസ്( മൂന്നുമണിക്കൂറും 25 മിനിറ്റും)
ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍(രണ്ടുമണിക്കൂര്‍)
എറണാകുളം-ഷൊര്‍ണൂര്‍ മെമു( 52 മിനിറ്റ്)
മുംബൈ എല്‍ടിടി-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍(ഒരുമണിക്കൂറും 18 മിനിറ്റും)
തിരുവനന്തപുരം-യശ്വന്ത്പുര്‍ എസി എക്‌സ്പ്രസ്(രണ്ടരമണിക്കൂര്‍)
ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്(ഒരുമണിക്കൂറും 44 മിനിറ്റും)
കന്യാകുമാരി-കെഎസ്ആര്‍ ബെംഗളൂരു( രണ്ടുമണിക്കൂര്‍)
കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി(ഒരുമണിക്കൂറും 22 മിനിറ്റും)











Discussion about this post