പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരംഅതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. 78 വർഷം കഠിന തടവിനുംനാലേമുക്കാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
പിഴത്തുക കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നുംവിധിയിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടുതൽ തടവ് അനുഭവിക്കണം.
2023ൽ കുട്ടി ഏഴാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് സംഭവം. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷംകുട്ടിയുടെ അമ്മ പ്രതിയെ വിവാഹം കഴിച്ചു. ഇതിന് ശേഷം പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചു .ഒരു ദിവസം കുട്ടിയുടെ അനുജൻ വീട്ടിൽ വന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത്കണ്ടിരുന്നു. അനിയൻ അമ്മയോട് പറഞ്ഞു. കുട്ടിയുടെ അമ്മ പ്രതിയോട് ചോദിച്ചപ്പോൾ പ്രതിഅമ്മയെയും ക്രൂരമായി മർദിച്ചു. തുടർന്നാണ് അമ്മ പോലീസിൽ പരാതി നൽകിയത്.













Discussion about this post