ഇന്ത്യയില്‍ അടുത്ത റീടെയ്‌ല്‍ സ്റ്റോര്‍ പ്രഖ്യാപിച്ച് ആപ്പിൾ. നോയിഡയിലെ ഡിഎല്‍എഫ് മാളില്‍ ഡിസംബര്‍ 11ന് ആപ്പിള്‍ സ്റ്റോര്‍ തുറക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. ഇന്ത്യയിൽ ഇതിനകം ആപ്പിൾ നേരിട്ട് നടത്തുന്ന നാല് റീട്ടെയിൽ സ്റ്റോറുകളാണുള്ളത്.
ഈ ആപ്പിൾ സ്റ്റോർ വഴി കമ്പനിയുടെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാകും. ഐഫോണുകൾ, മാക് കമ്പ്യൂട്ടറുകൾ ഉൾപ്പെടെ ആപ്പിളിന്റെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും ഇവിടെ ലഭിക്കും. ആപ്പിളിന്റെ സ്വന്തം സാങ്കേതിക വിദഗ്ധരും ഇവിടെയുണ്ടാവും.
കൊൽക്കത്ത, അഹമ്മദാബാദ്, ചെന്നൈ, കൊച്ചി പോലുള്ള പ്രധാന നഗരങ്ങളിൽ വൈകാതെ തന്നെ ആപ്പിൾ സ്റ്റോർ വന്നേക്കാം









Discussion about this post