തിരുവനന്തപുരം: ഇന്ന് ഉച്ച കഴിയുമ്പോൾ കേരളത്തിന്റെ പ്രതിപക്ഷമായി ബിജെപി മാറുമെന്ന് ഷോൺ ജോർജ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഷോൺ ജോർജിന്റെ പ്രതികരണം. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, വോട്ടെണ്ണൽ ആരംഭിച്ച് കഴിഞ്ഞു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ഇതിന് പിന്നാലെയാണ് മറ്റ് വോട്ടുകൾ എണ്ണുക. ആദ്യം കാസർകോട് ലോക്‌സഭാ മണ്ഡലത്തിെല വോട്ടുകളാണ് എണ്ണുന്നത്.
തിരുവനന്തപുരത്ത് സർവോദയ സ്‌കൂളിലും എറണാകുളത്ത് മഹാരാജാസ് കോളേജിലുമാണ് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചത്. രാവിലെ ആറ് മണിയോടെയാണ് സ്ട്രോങ് റൂമുകൾ തുറന്ന് തുടങ്ങിയത്.










