ന്യൂഡൽഹി: രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മിനിറ്റുകളിൽ തന്നെ ബഹുദൂരം മുന്നിലെത്തി എൻഡിഎ. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയതിന് പിന്നാലെയാണ് എൻഡിഎ മുന്നിലെത്തിയത്. നിലവിൽ 210 സീറ്റുകളിലാണ് എൻഡിഎ മുന്നിൽ നിൽക്കുന്നത്. 128 സീറ്റുകളിലാണ് ഇൻഡി മുന്നണി ലീഡ് ചെയ്യുന്നത്. മറ്റുപാർട്ടികൾ 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
രാജസ്ഥാനിൽ എൻഡിഎ 16 സീറ്റിലും ഇൻഡി 3 സീറ്റിലുമാണ് ലീഡ്. ഉത്തർപ്രദേശിലും ബഹുദൂരം മുൻപിലാണ് എൻഡിഎ 47 സീറ്റുകളിൽ എൻഡിഎ മുന്നിട്ടുനിൽക്കുമ്പോൾ 27 സീറ്റുകളിൽ ഇൻഡി മുന്നണി മുമ്പിട്ടുനിൽക്കുന്നു.
പശ്ചിമബംഗാളിൽ ബിജെപി 11 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു.തൃണമൂൽ കോൺഗ്രസ് 8 സീറ്റുകളിലും കോൺഗ്രസ് ഒന്നിലും ആണ് മുന്നിട്ട് നിൽക്കുന്നത്. ബോളിവുഡ് നടി കങ്കണ മണ്ഡിയിൽ മുന്നിട്ട് നിൽക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
Discussion about this post