ന്യൂഡൽഹി: കേരളത്തിൽ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി. 20 മണ്ഡലങ്ങളിൽ ആലത്തൂരിൽ മാത്രമാണ് നിലവിൽ സംസ്ഥാനത്തെ ഭരണകക്ഷിയായ എൽഡിഎഫ് ലീഡ് ഉയർത്തുന്നത്. മന്ത്രി കെ രാധാകൃഷ്ണനാണ് മുന്നിൽ, കോൺഗ്രസിന്റെ രമ്യാഹരിദാസാണ് രണ്ടാം സ്ഥാനത്ത്.
സംസ്ഥാനത്ത് രണ്ടിടത്താണ് എൻഡിഎ മുന്നിൽ നിൽക്കുന്നത് തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും തൃശൂരിൽ സുരേഷ് ഗോപിയുമാണ് മുന്നിൽ. തൃശൂരിൽ 25,000 ലേറെ വോട്ടുകളിൽ മുന്നിലെത്തി സുരേഷ് ഗോപി വിജയം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇടുക്കിയിൽ ഡീൻ കൂര്യാക്കോസ് ഭൂരിപക്ഷം പതിനായിരം കടന്നു. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻറെ ലീഡ് ഉയരുന്നു
Discussion about this post