ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഏഴിൽ ഏഴ് സീറ്റും നേടിക്കൊണ്ട് ബിജെപി ഭരണം ഉറപ്പിച്ചിരിക്കുകയാണ്. മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വീര്യം ഒട്ടും ചോരാതെ തന്നെ മകൾ ബാൻസൂരി സ്വരാജ് ഡൽഹിയിലെ ബിജെപി കോട്ട കാത്തിരിക്കുകയാണ്. 29257 വോട്ടുകളുടെ ലീഡാണ് ബാൻസൂരി നേടിയത്. കന്നിയങ്കത്തിൽ 210847 വോട്ടുകളാണ് നേടിയത്.
ആം ആദ്മി പാർട്ടിയുടെ സോംനാഥ് ഭാരതിയാണ് രണ്ടാം സ്ഥാനത്ത്. 181590 വോട്ടുകളാണ് സോംനാഥ ഭാരതി നേടിയത്. ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ രാജ് കുമാർ ആനന്ദ് 2747 വോട്ടുകളാണ് നേടിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മീനാക്ഷി ലേഖി വൻ ഭൂരിപക്ഷത്തിനാണ് ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് ജയിച്ചത്.
2019ൽ കോൺഗ്രസ് നേതാവ് അജയ് മാക്കനെ 2,56,000ത്തിലധികം വോട്ടുകൾക്കാണ് മീനാക്ഷി ലേഖി തോൽപ്പിച്ചത്.
Discussion about this post