ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ സർക്കാരുണ്ടാക്കാനുള്ള നീക്കവുമായി ഇൻഡി മുന്നണി മുന്നോട്ടുപോവുകയാണെന്നാണ് റിപ്പോർട്ടുകൾ. സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതായാണ് വിവരം. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് ശിവസേന ആവശ്യപ്പെട്ടു കഴിഞ്ഞു.
നിലവിൽ 289 സീറ്റുകളിലാണ് എൻഡിഎ മുന്നിട്ടുനിൽക്കുന്നത്. 236 സീറ്റുകളിലാണ് ഇൻഡി മുന്നണി മുന്നിട്ട് നിൽക്കുന്നത് മറ്റുള്ള പാർട്ടികൾ 18 മണ്ഡലങ്ങളിലും ലീഡ് നിലനിർത്തുന്നു. കേവലഭൂരിപക്ഷത്തോട് എൻഡിഎ അടുക്കവേ സർക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി ഇൻഡി എത്തിയത് ചർച്ചയാവുന്നുണ്ട്.
Discussion about this post