ന്യൂഡൽഹി : ബിഎസ്എഫ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റിലെ മുൻ അഗ്നിവീർ സംവരണ ക്വാട്ട 50 ശതമാനമായി ഉയർത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ നിർദ്ദേശിച്ചിരുന്ന 10 ശതമാനത്തിൽ നിന്നാണ് ഇപ്പോൾ 50 ശതമാനമായി ഉയർത്തിയിട്ടുള്ളത്. 2015 ലെ അതിർത്തി സുരക്ഷാ സേന, ജനറൽ ഡ്യൂട്ടി കേഡർ (നോൺ-ഗസറ്റഡ്) റിക്രൂട്ട്‌മെന്റ് നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഈ വർദ്ധനവ് വരുത്തിയിരിക്കുന്നത്.
പുതിയ നിയമങ്ങൾ അനുസരിച്ച്, ബിഎസ്എഫിലെ അമ്പത് ശതമാനം ഒഴിവുകൾ ഓരോ റിക്രൂട്ട്‌മെന്റ് വർഷത്തിലും മുൻ അഗ്നിവീർമാർക്ക് സംവരണം ചെയ്യും. പത്ത് ശതമാനം മുൻ സൈനികർക്ക് നൽകും. മൂന്ന് ശതമാനം വരെ കോംബാറ്റൈസ്ഡ് കോൺസ്റ്റബിൾമാരുടെ (ട്രേഡ്‌സ്മാൻ) വാർഷിക ഒഴിവുകൾ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴി നടത്തും.
മുൻ അഗ്നിവീർമാരുടെ ആദ്യ ബാച്ചിന് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷം വരെ ഇളവ് ലഭിക്കും, ബാക്കിയുള്ള മുൻ അഗ്നിവീർമാർക്ക് മൂന്ന് വർഷം വരെ ഇളവ് ലഭിക്കും. മുൻ അഗ്നിവീർമാരെ ശാരീരിക നിലവാര പരിശോധനയിൽ നിന്നും ശാരീരിക കാര്യക്ഷമതാ പരിശോധനയിൽ നിന്നും ഒഴിവാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.










Discussion about this post