ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് നിലനിൽക്കുന്നതിനാൽ ദൃശ്യപരത തീരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഗതാഗത തടസ്സം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വ്യോമ, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വിമാന സർവീസുകൾ തടസ്സപ്പെട്ടു. ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്.
ഉത്തരേന്ത്യ മുഴുവൻ കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. രാത്രിയും രാവിലെ സമയത്തും കനത്ത മൂടൽമഞ്ഞു മൂലം റോഡുകൾ കാണാൻ കഴിയാത്ത അവസ്ഥയായതിനാൽ റോഡ് മാർഗ്ഗമുള്ള ഗതാഗതത്തിലും പ്രതിസന്ധി നേരിടുന്നു. രാജ്യത്തെ വിമാന സർവീസുകളെയും വലിയ രീതിയിൽ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഞായറാഴ്ച ഡൽഹിയിൽ മാത്രം 129 വിമാനങ്ങൾ റദ്ദാക്കി.
കർണാടക, പഞ്ചാബ് എന്നിവിടങ്ങളിലും കടുത്ത ശൈത്യവും മോഡൽ മഞ്ഞും അനുഭവപ്പെടുന്നുണ്ട്. ബെംഗളൂരുവിലും
അമൃത്സറിലും പ്രതികൂല കാലാവസ്ഥ ദൃശ്യപരത ഗണ്യമായി കുറച്ചതായും ഇത് വിമാന പ്രവർത്തനങ്ങളെ ബാധിച്ചതായും ഇൻഡിഗോ എയർലൈൻസ് റിപ്പോർട്ട് ചെയ്തു.










Discussion about this post