2026 ലെ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ശനിയാഴ്ച പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ ടി20ഐ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും അദ്ദേഹത്തിന്റെ ആരാധകർക്കും വലിയ ഞെട്ടലാണ് ഉണ്ടായത്. ഈ അടുത്ത് സമാപിച്ച ഏഷ്യ കപ്പിന് മുമ്പ് സൂര്യകുമാർ യാദവിന് ഡെപ്യൂട്ടി ആയി ഗില്ലിനെ ഉയർത്തിയതും അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണിംഗ് സ്ഥാനവും നൽകിയതും പലരെയും അത്ഭുതപ്പെടുത്തിയാതായിരുന്നു . എന്നിരുന്നാലും, ഫോർമാറ്റിൽ ഗില്ലിന്റെ മോശം ഫോം കണ്ടതിനെത്തുടർന്ന് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വിമർശനങ്ങൾ നേരിടുകയും സഞ്ജു സാംസണിന് വീണ്ടും ഓപ്പണിങ് സ്ഥാനം നൽകുകയുമായിരുന്നു.
സാംസണിന് പകരം ഗിൽ എന്തുകൊണ്ട് ടീമിൽ എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരിക്കുമ്പോൾ പോലും അദ്ദേഹത്തെ ടീമിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുമെന്ന് അധികമാരും പ്രവചിച്ചിരുന്നില്ല. ഇന്ത്യൻ എക്സ്പ്രസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ശനിയാഴ്ച പട്ടിക പ്രഖ്യാപിക്കുന്നതുവരെ ഗില്ലിനെ പോലും ടി20 ടീമിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് അറിയിച്ചിരുന്നില്ല. എന്നാൽ ബിസിസിഐ സെലക്ഷൻ കമ്മിറ്റി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തീരുമാനമെടുത്തിരുന്നു.
ശുഭ്മാൻ ഗില്ലിനെ എന്തുകൊണ്ട് പുറത്താക്കി?
റിപ്പോർട്ട് അനുസരിച്ച്, 2026 ലെ ടി20 ലോകകപ്പിനായി സജ്ജീകരിക്കുന്ന പിച്ചുകളുടെ സ്വഭാവം തീരുമാനത്തിൽ വലിയ പങ്കുവഹിച്ചു. ഇന്ത്യ ഓരോ മത്സരവും വ്യത്യസ്ത വേദികളിൽ കളിക്കുന്നതിനാൽ, ടൂർണമെന്റ് പുരോഗമിക്കുമ്പോൾ പിച്ചുകൾ മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനർത്ഥം പവർപ്ലേയിലെ റൺസ് കളിയുടെ വിധി നിർണ്ണയിക്കുന്നതിൽ കൂടുതൽ നിർണായകമാകും എന്നാണ്.
അതിനാൽ, സെലക്ടർമാർ ഗില്ലിനേക്കാൾ സാംസൺ, അഭിഷേക്, ഇഷാൻ കിഷൻ എന്നിവരുടെ സ്ഫോടനാത്മക പ്രഹര ശേഷിയെയും നൽകുന്ന തുടക്കത്തെയും വിശ്വസിച്ചു. ഗിൽ ത്രയത്തിന് മുന്നിൽ മത്സരം തോറ്റ മേഖലയായിരുന്നു ഇത്.
ഇത് കൂടാതെ കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഫിനിഷറുടെ റോളിൽ ഇന്ത്യ ഹാർദിക് പാണ്ഡ്യയെ അമിതമായി ആശ്രയിക്കുന്നത് തുറന്നുകാട്ടപ്പെട്ടതോടെ, റിങ്കു സിംഗിനെ തിരിച്ചുവിളിക്കുന്നത് പ്രധാനമാണെന്ന് സെലക്ടർമാർ നിഗമനത്തിലെത്തി. ഫിനിഷിംഗ് ഡിപ്പാർട്ട്‌മെന്റിൽ ഹാർദിക്കിന്റെ ചുമലിൽ നിന്ന് റിങ്കു കുറച്ച് ഭാരം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.













Discussion about this post