ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ മിന്നും ജയം സ്വന്തമാക്കി ബിജെപി. ഇറ്റാനഗർ മുനിസിപ്പൽ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. 20 സീറ്റുകളിൽ 14 എണ്ണം നേടിയാണ് ബിജെപി ഭരണം നേടിയത്. കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല എന്നുള്ളതും ശ്രദ്ധേയമായി.
ഇറ്റാനഗറിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മൂന്ന് സീറ്റുകൾ നേടി. ലോക് ജനശക്തി പാർട്ടി (റാം വിലാസ്) രണ്ട് സീറ്റുകകൾ നേടി. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു. പാസിഘട്ട് മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പിപിഎ) വിജയിച്ചു. എട്ട് വാർഡുകളിൽ അഞ്ചെണ്ണം നേടിക്കൊണ്ടാണ് ഭരണം സ്വന്തമാക്കിയത്. ബിജെപി രണ്ട് വാർഡുകൾ നേടി. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിച്ചു. ഇറ്റാനഗർ മുനിസിപ്പൽ കോർപ്പറേഷനിലോ പാസിഘട്ട് മുനിസിപ്പൽ കൗൺസിലിലോ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല.









Discussion about this post