റാഞ്ചി : ഓപ്പൺകാസ്റ്റ് കൽക്കരി ഖനിയുടെ മതിൽ ഇടിഞ്ഞുവീണ് അപകടം. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് അപകടം നടന്നത്. സെൻട്രൽ കോൾഫീൽഡ് ലിമിറ്റഡിന്റെ കമാൻഡ് ഏരിയയിൽ ഖനിയുടെ ഉയർന്ന മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ഒരു ട്രക്കിന് മുകളിലേക്ക് ആണ് മതിൽ ഇടിഞ്ഞുവീണത്. അപകടം നടന്ന പ്രദേശത്ത് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. കൽക്കരിയിൽ ലോഡിങ് ട്രക്കിന് മുകളിലേക്ക് വലിയ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.
ട്രക്കിലുണ്ടായിരുന്ന സുനിൽ യാദവ് (30), രാജു പാസ്വാൻ (50) എന്നിവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.










Discussion about this post