ധാക്ക : ഷെരീഫ് ഒസ്മാൻ ഹാദിയുടെ ശവസംസ്കാര ചടങ്ങിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് ഇൻഖിലാബ് മഞ്ച പ്രവർത്തകർ അന്ത്യശാസനം നൽകി. 24 മണിക്കൂറിനുള്ളിൽ ഹാദിയുടെ കൊലയാളികളെ പിടികൂടിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അനുയായികൾ വ്യക്തമാക്കി.
മണിക് മിയ അവന്യൂവിലെ പാർലമെന്റ് സമുച്ചയത്തിന്റെ സൗത്ത് പ്ലാസയിൽ വച്ചായിരുന്നു ഹാദിയുടെ ശവസംസ്കാര പ്രാർത്ഥന ചടങ്ങുകൾ നടന്നത്. ഇടക്കാല സർക്കാർ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും അദ്ദേഹത്തിന്റെ ഉപദേശക സമിതി അംഗങ്ങളും സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാനും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഷെരീഫ് ഒസ്മാൻ ഹാദിക്ക് വെടിയേറ്റ് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ ആക്രമണം നടത്തിയ ആളുകളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് കടുത്ത പ്രതിഷേധമാണ് ഹാദിയുടെ അനുയായികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.
ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശ് രാജ്യവ്യാപകമായി ഒരു ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശവസംസ്കാര ചടങ്ങുകൾക്ക് പിന്നാലെ ധാക്കയിലെ ചരിത്രപ്രസിദ്ധമായ ഷാബാഗ് കവലയിൽ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാർ ആ സ്ഥലത്തിന്റെ പേര് ഹാദി ചോട്ടോർ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.









Discussion about this post