സഞ്ജു സാംസണെ വിശ്വാസത്തിലെടുത്ത്, ബിസിസിഐ അദ്ദേഹത്തെ 2026 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തതിൽ സന്തോഷം പങ്കുവെച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ . 2026 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെടുമോ എന്ന ചോദ്യം നിന്ന സ്ഥലത്ത് നിന്നാണ് ഫസ്റ്റ് ചോയ്സ് കീപ്പറായി തിരഞ്ഞെടുക്കപെട്ടാണ് താരം ഞെട്ടിച്ചത്. അതും ടീമിന്റെ ഉപനായകനായ ഗില്ലിനെ പോലും മറികടന്ന്.
2026 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെക്കുറിച്ച് പ്രതികരിച്ച അശ്വിൻ, എക്‌സിൽ തന്റെ സന്തോഷം പങ്കുവെച്ചു. കിരീടം ഇന്ത്യ നിലനിർത്തും എന്നാണ് അശ്വിൻ പറയുന്നത്. ടി 20 ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ടീമും ഈ ചരിത്രത്തിന്റെ ഭാഗമായിട്ടില്ല. “കിരീടം ഇന്ത്യ നിലനിർത്തും. അതുനുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ട്. മികച്ച ടീമാണ് ഇപ്പോൾ ഉള്ളത്. റിങ്കു തിരിച്ചെത്തിയതിൽ സന്തോഷം, എന്റെ തമ്പി സഞ്ജുവിന്റെ കാര്യത്തിൽ സന്തോഷമുണ്ട്. അദ്ദേഹം അഭിഷേകിനൊപ്പം ഓപ്പണർ ആകും. അടിപൊളി ചേട്ടാ!” അശ്വിൻ തന്റെ എക്സ് ഹാൻഡിൽ എഴുതി.
അശ്വിനും സഞ്ജുവും തമ്മിലുള്ള സൗഹൃദം ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥനായി കളിക്കുന്ന കാലത്ത് തുടങ്ങിയതാണ്. സഞ്ജുവിന്റെ ക്യാപ്റ്റൻസിയെയും ബാറ്റിംഗിനെയും എല്ലാ കാലത്തും പുകഴ്ത്തിയിട്ടുള്ള അശ്വിൻ എന്നും സഞ്ജുവിനായി വാദിച്ചിട്ടുള്ള ആളാണ്. ടീമിന്റെ കാര്യത്തിലേക്ക് വന്നാൽ സഞ്ജു സാംസൺ ഗില്ലിനെ മറികടന്ന് ടീമിലെത്തുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ സൗത്താഫ്രിക്കൻ പരമ്പരയിലെ ഗില്ലിന്റെ മോശം ഫോമിന് പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്നതാണ്. ശേഷമാണ് സെലക്ടർമാർ ഇന്ത്യയുടെ ഉപനായകൻ തന്നെ ഒഴിവാക്കാനുള്ള കടുത്ത തീരുമാനം എടുത്തത്.
സഞ്ജു ഫസ്റ്റ് ചോയ്സ് കീപ്പറാകുമ്പോൾ അദ്ദേഹത്തിന്റെ ബാക്കപ്പ് ഇഷാൻ കിഷനായിരിക്കും.
Title defence loading. Superb squad. Great to see Rinku back and happy for my thambi Sanju who will now rightfully open alongside Abhishek.
Adipoli Chetta!
Huge applause for Ishan 👏👏 who showed his hunger by grinding hard in the domestic circuit. pic.twitter.com/Mgg7i2Riw1
— Ashwin 🇮🇳 (@ashwinravi99) December 20, 2025













Discussion about this post