ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടും നേതൃത്വവും ആണ് ഇന്നത്തെ ഇന്ത്യയുടെ വിദേശ നയത്തിന്റെ മുഴുവൻ കാതലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മഹാരാഷ്ട്രയിലെ പൂനെയിൽ സിംബയോസിസ് ഇന്റർനാഷണലിന്റെ (ഡീംഡ് യൂണിവേഴ്സിറ്റി) 22-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. പരിപാടിക്കിടെ സദസ്സിൽ നിന്നും ഉയർന്ന ഒരു ചോദ്യം ഇന്ത്യയ്ക്ക് ഒരു ജയശങ്കർ മതിയോ? എന്നതായിരുന്നു. ഇതിന് എസ് ജയശങ്കർ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ഇന്ത്യയ്ക്ക് ഒരു ജയശങ്കർ മതിയോ എന്ന ചോദ്യം തന്നെ തെറ്റാണ്. ഇന്ത്യയ്ക്ക് ഒരു മോദി മതിയോ എന്നതാണ് യഥാർത്ഥത്തിൽ ചോദിക്കേണ്ടത്. നേതാക്കളുടെ കാഴ്ചപ്പാടുകളിലൂടെയാണ് ഓരോ രാജ്യവും വളരുന്നത്. പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടും ആത്മവിശ്വാസവും നേതൃത്വവും ആണ് ഇന്ന് രാജ്യത്തിന്റെ വിദേശനയത്തിന്റെ ഉൾപ്പെടെയുള്ള എല്ലാ മാറ്റങ്ങളുടെയും അടിസ്ഥാനം. ശ്രീരാമന്റെ ദൗത്യം നിറവേറ്റുന്ന ഹനുമാനെ പോലെയാണ് ഞാൻ എന്റെ കടമകൾ ഓരോന്നും ചെയ്യുന്നത്,” എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ മറുപടി നൽകി.









Discussion about this post