അയോദ്ധ്യ: 2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ എല്ലാവരെയും ഞെട്ടിച്ച ഫലം ആയിരിന്നു, ബി ജെ പി അയോദ്ധ്യയിൽ പരാജയപ്പെട്ടത്. ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇപ്പോൾ അയോദ്ധ്യാ നിവാസികളെ കുറ്റപ്പെടുത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രാമായണം സീരിയലിൽ ലക്ഷ്മണൻ ആയഭിനയിച്ച സുനിൽ ലാഹ്റി. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ ഫൈസാബാദ് മണ്ഡലത്തിലെ ബി.ജെ.പിയുടെ പരാജയത്തിലാണ് അയോദ്ധ്യ നിവാസികളെ കുറ്റപ്പെടുത്തി രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിൽ ലക്ഷ്മണനായി അഭിനയിച്ച സുനിൽ ലാഹ്റിരംഗത്ത് വന്നത്.
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹത്തിന്റെ വിമർശനം. ബാഹുബലി സിനിമയിൽ കട്ടപ്പ ബാഹുബലിയെ പിന്നിൽനിന്ന് കുത്തുന്ന ചിത്രവും താരം ഇതോടൊപ്പം പങ്കു വച്ചിട്ടുണ്ട് .”വനവാസം കഴിഞ്ഞ് തിരിച്ചെത്തിയ സീതാദേവിയെ സംശയിച്ച അതേ അയോദ്ധ്യാ പൗരന്മാരാണ് ഇവരെന്ന് നാം മറക്കുകയാണ്. ദൈവത്തെപ്പോലും നിഷേധിക്കുന്നവരെ എന്ത് വിളിക്കും? സ്വാർത്ഥർ. അയോദ്ധ്യയിലെ പൗരന്മാർ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. അവരെക്കുറിച്ചോർത്ത് നാണിക്കുന്നു.-സുനിൽ ലാഹ്റി കുറിച്ചു
Discussion about this post