കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ കമ്പനി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടർച്ചയായി സമൻസ് അയച്ചു വിളിപ്പിക്കുന്നതിനെ ചോദ്യം ചോദ്യം ചെയ്തു കൊണ്ടാണ് ഹർജി നൽകിയിരിക്കുന്നത്
എന്നാൽ, രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് സി.എം.ആർ.എൽ, എം.ഡിയും സി.എഫ്.ഒ യും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ടെന്നും സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ ഹർജി അതിനാൽ തന്നെ പരിഗണിക്കരുതെന്നുമാണ് ഇ.ഡി അറിയിച്ചിട്ടുള്ളത്.
ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന സി.എം.ആർ.എൽ കമ്പനിയുടെ വാദം ശരിയല്ല. 2019 ലെ ആദായ നികുതി റെയ്ഡിൽ 133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു എന്നും ഇ ഡി അറിയിച്ചിട്ടുണ്ട്.
Discussion about this post